തിരുവനന്തപുരം: ഇനി ടിയാരി ഇല്ല. നിരവധി ഗൗരവതരമായ വിഷയങ്ങൾ ഭരണതലത്തിൽ നിൽക്കുമ്പോൾ ഭരണമികവായി പറയാൻ ചില തക്കിട തരികിട പരിപാടികൾ ഒരുക്കുക നിലവിലെ ഭരണകൂടത്തിൻ്റെ ഒരു തന്ത്രമാണ്. അതിലൊന്നാണ് ഭരണരംഗത്ത് ടിയാൻ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ഉപയോഗിക്കുന്ന 'ടിയാരി' എന്ന പദം ഇനി ഉപയോഗിക്കേണ്ടതില്ല എന്നറിയിച്ചുള്ള ഉദ്യോഗസ്ഥ-ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പിൻ്റെ സർക്കുലർ. മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന രീതിയിൽ ഉപയോഗിക്കുന്ന ടിയാൻ എന്നതിന്റെ സ്ത്രീലിംഗമായി ടിയാൾ എന്നതിന് പകരം ടിയാരി എന്ന് വ്യാപകമായി ഉപയോഗിച്ചിരുന്നു. ടിയാരി എന്ന പദത്തിന്റെ ഉപയോഗ സാധുതയെ കുറിച്ച് ഭാഷാ മാർഗനിർദേശക വിദഗ്ദസമിതി പരിശോധിക്കുകയും പദം ഉപയോഗിക്കേണ്ടതില്ലെന്ന് നിർദേശിക്കുകയും ചെയ്തിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
No more Tiari! ? !